rain

തിരുവനന്തപുരം: ആന്ധ്രാതീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തിലാവും കൂടുതൽ ലഭിക്കുക. എറണാകുളം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം തുലാവർഷം തുടങ്ങാൻ ഒരാഴ്ച കൂടി എടുക്കും.