covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവി‌ഡ് ബാധിതരുടെ എണ്ണം ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തനെ ഉയർന്നു.

ഇന്നലെ 9250 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8215 പേർ സമ്പർക്കരോഗികളാണ്. 757 പേരുടെ ഉറവിടം വ്യക്തമല്ല. 60,000 കൂടുതൽ പരിശോധന നടത്തിയെങ്കിലും വ്യാഴാഴ്ച രോഗികളുടെ എണ്ണം 5445 ആയി ചുരുങ്ങിയിരുന്നു. ഇത് വിമർശനത്തിനും ഇടയാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ 111 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 25 മരണങ്ങളും സ്ഥിരീകരിച്ചു. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1205 പേരാണ് രോഗബാധിതരായത്.

മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശ്ശൂർ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂർ 556, കോട്ടയം 522, കാസർകോട് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി. ഇന്നലെ ചികിത്സയിലായിരുന്ന 8048 പേർ രോഗമുക്തരായി. ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. വിവിധ ജില്ലകളിലായി 2,73,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,45,261 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 28,425 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.


ആകെ രോഗികൾ 2,68,100

ചികിത്സയിലുള്ളവർ 91,756

രോഗമുക്തി 1,75,304

ആകെ മരണം 955