
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മാദ്ധ്യമങ്ങളെ അസഭ്യം പറയുന്ന കോടിയേരി ബാലകൃഷ്ണൻ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും ഒപ്പം നിറുത്താനാണ് സി.പി.എമ്മിന്റെ ശ്രമം. സി.പി.എം കൊന്നുതള്ളിയതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ ദളിത് വിഭാഗക്കാരാണ്. ഈ സർക്കാർ വന്നശേഷം മുപ്പതിൽപ്പരം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. ആരോപണങ്ങളെ ശുദ്ധവർഗീയത കൊണ്ട് മറയ്ക്കാമെന്ന കുടിലതന്ത്രമാണ് കോടിയേരി തുടരെത്തുടരെ നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.