pic1

നാഗർകോവിൽ: പത്മനാഭപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര പാരമ്പര്യ ആചാരപ്രകാരം നടത്തണമെന്നാവശ്യപ്പെട്ട് കന്യാകുമാരി ജില്ലയിലെ വിവിധ ഹിന്ദു സംഘടനകൾ സമരം നടത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഘോഷയാത്ര ഒഴിവാക്കി വിഗ്രഹങ്ങൾ വാഹനങ്ങളിൽ തിരുവനന്തപുരത്ത് എത്തിക്കാമെന്ന അധികൃതരുടെ തീരുമാനത്തിനെതിരെയായിരുന്നു സമരം. ഇന്നലെ വൈകിട്ട് 5ന് തക്കല താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഹിന്ദു മുന്നണി കന്യാകുമാരി ജില്ലാ പ്രസിഡന്റ് മിസാ സോമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കന്യാകുമാരി ജില്ലാ പ്രസിഡന്റ് ധർമ്മരാജ് തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു. ഹിന്ദു മുന്നണി, ബി.ജെ.പി-ആർ.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ വിവിധ ഹിന്ദു സംഘടനകൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.