തിരുവന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയും പത്മനാഭപുരത്തു നിന്നും സരസ്വതി ദേവീയും കുമാര കോവിലിൽ നിന്നു കുമാരസ്വാമിയും തിരുവനന്തപുരത്തേക്ക് എഴുന്നള്ളുമ്പോൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഘോഷയാത്ര നടത്തണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഘോഷയാത്ര കടന്നു വരുമ്പോൾ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് ദർശന സൗകര്യമൊരുക്കാൻ നടപടിയുണ്ടാകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര കിഴക്കേനടയിൽ ഭക്തജന സംഘം സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധർണയിൽ ശാസ്തമംഗലം മോഹൻ, കൗൺസിലർ സുരേഷ്, ശംഭു, പി.കെ.എസ്. രാജൻ, മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.