
തിരുവനന്തപുരം :രോഗ വ്യാപനം കുറയാതെ തലസ്ഥാന ജില്ല. ഇന്നലെ 1012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 878 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേരുടെ ഉറവിടം വ്യക്തമല്ല. 15 പേർ വീട്ടു നിരീക്ഷണത്തിലായിരുന്നു. 22 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഏഴു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശി ശശിധരൻ നായർ(75), പാറശാല സ്വദേശി ചെല്ലമ്മൽ(70), വാമനപുരം സ്വദേശിനി മഞ്ജു(29), നഗരൂർ സ്വദേശിനി നുസൈഫ ബീവി(65), കീഴറൂർ സ്വദേശിനി ഓമന(68), ആര്യനാട് സ്വദേശി വേലുക്കുട്ടി(68), കന്യാകുമാരി സ്വദേശി ഗുണശീലൻ(53) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 418 പേർ സ്ത്രീകളും 594 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 85 പേരും 60 വയസിനു മുകളിലുള്ള 176 പേരുമുണ്ട്.
ഇന്നലെ രോഗമുക്തി നേടിയവർ -1,074
പുതുതായി രോഗനിരീക്ഷണത്തിലായവർ - 2732
ആകെ നിരീക്ഷണത്തിലുള്ളവർ - 30946
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ - 2886 പേർ
ആകെ ചികിത്സയിൽ കഴിയുന്നവർ -11731