
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്നലെ 48 കേസുകൾ രജിസ്റ്റർ ചെയ്തു. 126 പേർ അറസ്റ്റിലായി. തിരുവനന്തപുരം റൂറൽ 29, കൊല്ലം റൂറൽ രണ്ട്, ആലപ്പുഴ 12, കോട്ടയം അഞ്ച്, ഇടുക്കി മൂന്ന്, തൃശൂർ സിറ്റി 19, തൃശൂർ റൂറൽ 12, പാലക്കാട് ആറ്, മലപ്പുറം ആറ്, കണ്ണൂർ ഏഴ്, കാസർകോട് 25 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
ലോക്ക് ഡൗൺ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്നലെ 1638 പേർക്കെതിരെ കേസെടുത്തു. 678 പേർ അറസ്റ്റിലായി. 58 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7240 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് എട്ട് കേസുകളും രജിസ്റ്റർ ചെയ്തു.