
ടെലിവിഷൻ സീരിയലുകകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് വിന്ദുജ വിക്രമൻ. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി പങ്കുവച്ചത്. "ലേറ്റസ്റ്റ് ഒരു പടത്തിനു വേണ്ടിയായിരുന്നു. ഡീറ്റൈയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലെന്ന് പറഞ്ഞു..." പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് തന്നോട് പറഞ്ഞതെന്നും പടം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.