
തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അസൽ രേഖകൾ സഹിതം 12 മുതൽ 16ന് വൈകിട്ട് 3.30നകം കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. മൂന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റ് നടത്തും. ഹെൽപ്പ് ലൈൻ- 0471- 2525300
വിദ്യാ സമുന്നതി അപേക്ഷത്തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കുന്ന വിദ്യാ സമുന്നതി മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതിയിൽ (2020-21)അപേക്ഷിക്കാനുള്ള തിയതി നവംബർ 10 വരെ നീട്ടി. മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവിൽ സർവീസ്, ബാങ്ക്/ പി.എസ്.സി/ യു.പി.എസ്.സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. വിശദവിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.kswcfc.org.
പ്ലസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക അലോട്ട്മെന്റിന് അപേക്ഷിച്ചിട്ടില്ലാത്തവർക്കും അലോട്ട്മെന്റ് കിട്ടാത്തവർക്കും സപ്ളിമെന്ററി അലോട്ട്മെന്റിന് ഇന്ന് രാവിലെ 9 മുതൽ 14 ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. സേ പരീക്ഷ പാസായവരെയും ഈ ഘട്ടത്തിലാണ് പരിഗണിക്കുക. നേരത്തെ അപേക്ഷിച്ചവരിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്മെന്റ് കിട്ടാത്തവർക്കും തെറ്റുകൾ തിരുത്തി അപേക്ഷിക്കാം. എന്നാൽ നേരത്തെ അലോട്ട്മെന്റ് കിട്ടിയിട്ടും ചേരാത്തവർക്ക് പുതുതായി അപേക്ഷിക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു.