
കൊച്ചി : കൊല്ലം ചവറ ശങ്കരമംഗലം വീട്ടിൽ ജി. കൃഷ്ണപിള്ള (85) എറണാകുളത്ത് സുഭാഷ് ചന്ദ്രബോസ് റോഡിലെ ജവഹർജുവൽ ഫ്ളാറ്റിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഗൗരിപിള്ള. മകൻ : അനിൽ കൃഷ്ണൻ. മരുമകൾ :സുജാത മേനോൻ . ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ സീനിയർ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. പ്രീമിയർ ടയേഴ്‌സിൽ 30 വർഷത്തെ സേവനം അനുഷ്ഠിച്ച് ജനറൽ മാനേജരായി വിരമിച്ചു. റോട്ടറി ക്ലബ്ബ് കൊച്ചി പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.