
റിയാലിറ്റി ഷോയിലൂടെഎത്തി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയ താരമാണ് ജീവ. സോഷ്യൽ മീഡിയയിൽ സജീവമായ ജീവിയുടെയും ഭാര്യ അപർണയുടെയും വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളും അപർണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റും വിമർശകർക്കുള്ള മറുപടിയായാണ് അപർണ കുറിച്ചത്. ഇതിനകം തന്നെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
"എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്. എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിംഗ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്നുള്ളത് ഞാൻ തീരുമാനിക്കും..." അത് ആത്മവിശ്വാസത്തോടെ ധരിക്കുമെന്നും അപർണ്ണ തോമസ് കുറിച്ചിട്ടുണ്ട്. എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും 'പെണ്ണാ'യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്.
"എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും 'പെണ്ണാ'യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം"
- അപർണ