bhagya

തിരുവനന്തപുരം: യൂ ട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡംബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളായ ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെയാണ് ഒളിവിൽ പോയത്.

ഭാഗ്യലക്ഷ്മി കൊച്ചിയിലെന്നാണ് വിവരം. ദിയസനയും ശ്രീലക്ഷ്മിയും തിരുവനന്തപുരത്ത് ഉണ്ട്. തെളിവ്‌ ശേഖരണം പൂർത്തിയായശേഷം അറസ്റ്റ് മതിയെന്ന തീരുമാനിച്ച പൊലീസ് മൂവർക്കും വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു.

കോടതി നിലപാട് കടുപ്പിച്ചെങ്കിലും കടുത്ത നടപടിയി ലേക്ക്‌ പോകേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ നിർദ്ദേശം.പ്രതികൾക്ക് തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള സാവകാശം കിട്ടാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. ചുമത്തിയ വകുപ്പുകൾ ലഘൂകരിക്കാനും നീക്കമുണ്ട്. വിജയ് പി.നായരുടെ ലാപ്‌ടോപ്പും മൊബൈലും എടുത്തതിന്‌ മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇവ പ്രതികൾ സ്വമേധയാ പൊലീസിന് കൈമാറിയതിനാൽ ആ കുറ്റം ഒഴിവാക്കാനാകുമോയെന്നാണ് പരിശോധിക്കുന്നത്.

ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ, സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുട്യൂബ‌ർ ഇപ്പോഴും റിമാൻഡിലാണ്.

പ്രതികൾ കീഴടങ്ങണം: വനിതാ കമ്മിഷൻ മൂന്നു പ്രതികളും നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.വനിത കമ്മിഷൻ അവരുടെ നടപടിയെ പിന്തുണയ്ക്കുന്നില്ല. കൃത്യമായ സമയത്ത് നിയമനടപടി സ്വീകരിക്കാത്ത പൊലീസിനെ കമ്മിഷൻ ശാസിച്ചിട്ടുണ്ടെന്നും ഷാഹിദ കമാൽ വ്യക്തമാക്കി. തിരുവനന്തപുരം: യുട്യൂബർ വിജയ് പി. നായരെ കൈയ്യേറ്റം ചെയ്തകേസിൽ ഭാഗ്യലക്ഷമിയ്ക്കും സുഹൃത്തുക്കൾക്കും എതിരെ ചുമത്തിയ മോഷണക്കുറ്റം പുനപരിശോധിച്ച് കേസ് മയപ്പെടുത്താൻ പൊലീസ് നീക്കം. ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള ഇടപെടലിനെ തുടർന്നാണിത്.