
ആര്യനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ചക്രപാണിപുരം ഡിവിഷനിലെ ഒൺലൈൻ പഠന സൗകര്യ കുറവുള്ള വിദ്യാർത്ഥികൾക്കായി ടെലിവിഷൻ വിതരണം ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സമീമാ റാണി,സജീനാ കാസിം,സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,കണ്ണൻ.എസ്.ലാൽ ,ഹരികുമാർ,നിധീഷ്,പ്രദീപ് ചക്രപാണിപുരം,വിനോദ്,സിനു തുടങ്ങിയവർ പങ്കെടുത്തു.