നാഗർകോവിൽ: ബൈക്കിലെത്തിയ സംഘം യുവതിയുടെ കഴുത്തിൽ നിന്ന് എട്ടുപവന്റെ മാല പൊട്ടിച്ചു. തിരുനെൽവേലി കൂടംകുളം സ്വദേശി ഗണേശന്റെ ഭാര്യ വേലമ്മാളിന്റെ മാലയാണ് കവർന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചുങ്കാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകന് ഭക്ഷണം വാങ്ങാൻ ആശുപത്രിയുടെ പുറത്തുവരുമ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വേലമ്മാളിന്റെ കഴുത്തിൽ കിടന്ന എട്ട് പവന്റെ മാല പൊട്ടിക്കുകയായിരുന്നു. ഇരണിയൽ പൊലീസ് കേസെടുത്തു.