veedu-

ചിറയിൻകീഴ് : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മുരുക്കുംപുഴയിൽ സുചിത്രയുടെ വീട്ടിൽ വെള്ളം കയറി. ഓലകൊണ്ട് മറച്ച ചെറ്റ കുടലിലാണ് സുചിത്രയും ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. വീടും പരിസരവുമാകെ വെള്ളത്തിൽ മുങ്ങിയതിനാൽ കുടുംബത്തിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വീട്ടുസാധനങ്ങൾക്കും വെള്ളം കെട്ടിനിന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ ഗ്രാമസഭകളിൽ അപേക്ഷ സമർപ്പിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും പെട്ടന്ന് വീട് അനുവദിച്ചു നൽകുമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുമ ഇടവിളാകം അറിയിച്ചു. സന്ദർശനത്തിൽ പൊതു പ്രവർത്തകരായ അഖിലേഷ് നെല്ലിമൂട്, ലാൽ ഇടവിളാകം എന്നിവർ പങ്കെടുത്തു.