training

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഐ.എം.ജിയിൽ ഓൺലൈൻ പരിശീലനം ആരംഭിച്ചു.
മൂന്നു മുതൽ അഞ്ചു ദിവസം വരെ രണ്ടു മണിക്കൂർ വീതമുള്ള പരിശീലനത്തിൽ വീട്ടിലിരുന്നോ ഓഫീസിലിരുന്നോ പങ്കെടുക്കാം. വിദഗ്ധരുടെ ക്ലാസുകൾ റെക്കോർഡ് ചെയ്യാനായി ഐ.എം.ജി ആസ്ഥാനത്തു റെക്കോഡിംഗ് സ്റ്റുഡിയോയും സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യം, ഫിഷറീസ്, പൊലീസ്, വ്യവസായം, വനം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ആസൂത്രണം, തദ്ദേശഭരണം, സഹകരണം, തൊഴിൽ, ഭക്ഷ്യപൊതുവിതരണം, പട്ടികജാതി, ജലസേചനം, റവന്യൂ, ഗ്രാമവികസനം, ട്രഷറി തുടങ്ങി നാൽപ്പതിൽപരം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് പരിശീലനം.