prakash

വക്കം: വാക്കുതർക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മണമ്പൂർ വാദ്ധ്യാർ കോണം കല്ലറപ്പള്ളി വീട്ടിൽ പ്രകാശാണ് (48) പിടിയിലായത്. സംശയം കാരണം വക്കം സ്വദേശിയായ ഭാര്യയെ വീട്ടിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് നിന്നുമാണ് കടയ്‌ക്കാവൂർ പൊലീസ് അറസ്റ്റുചെയ്‌തത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രകാശിനെ സാഹസികമായി പിടികൂടുകയായിരുന്നു. മൂന്ന് മാസം മുമ്പ് ഭാര്യാസഹോദരന്റെ ബൈക്ക് കത്തിച്ച ശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് വക്കത്ത് വീണ്ടുമെത്തി അക്രമം നടത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ ശിവകുമാർ,​ എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി എസ്.ഐ നിസാറുദീൻ,​ എസ്.പി.ഒമാരായ ജ്യോതിഷ്, ഡീൻ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രകാശിനെ റിമാൻഡ് ചെയ്‌തു.