നെടുമങ്ങാട് : വലിയമല ഐ.എസ്.ആർ.ഒയ്ക്ക് സമീപം ചാലുവിള വീട്ടിൽ മന്തിക്കുഴി പരുത്തിക്കുഴിയിൽ ചെല്ലമ്മ (110) നിര്യാതയായി. ആനാട് പഞ്ചായത്തു മെമ്പറായിരുന്ന പരേതനായ ചെല്ലപ്പന്റെ ഭാര്യയാണ്. മക്കൾ : ശാരദ, സോമൻ, വസന്ത, ലൈല, സൗദാമിനി (നഴ്സിംഗ് അസി., നെടുമങ്ങാട് ജില്ലാ ആശുപത്രി). മരുമക്കൾ : വിശ്വംഭരൻ, വേലു, വിക്രമൻ, സുരേന്ദ്രൻ. സഞ്ചയനം : 15 നു രാവിലെ 8 ന്.

കെ.ബി. ജോയി (ടോപ്പ് 1 )

ആനയറ : നെല്ലിക്കുഴി ചരുവിള കുന്നിൽ വീട്ടിൽ കെ.ബി. ജോയി (72) നിര്യാതനായി. ഭാര്യ : ഇന്ദിര. മക്കൾ : സ്മിത, ബിജോയി. മരുമക്കൾ : അനിൽകുമാർ, അനിഷ. സംസ്കാരം ആനയറ സൽവേഷൻ ആർമി ചർച്ചിൽ. പ്രാർത്ഥന : 14 നു രാവിലെ 9 ന് സ്വവസതിയിൽ.

സരസ്വതി​

വടശ്ശേരി​ക്കോണം : ശ്രീനാരായണപുരം മങ്കാട്ടുമൂല അജി​ത വി​ലാസത്തി​ൽ പരേതനായ സുകുമാരൻ ആശാരി​യുടെ ഭാര്യ സരസ്വതി​ (86) നിര്യാതയായി. മക്കൾ : ശാന്ത, സുശീല, ഉഷ, അമ്പിളി. മരുമക്കൾ : സത്യൻ, പരേതനായ പുരുഷോത്തമൻ, രാജൻ, പരേതനായ അശോകൻ.

പി. കൃഷ്ണമ്മ

തിരുവനന്തപുരം : കവറടി വീട്ടിൽ ടി.സി. 29/533, കൃഷ്ണമ്മാ ഭവൻ ടി.ആർ.എ 207 ൽ പരേതനായ ശിവദാണു ആശാരിയുടെ ഭാര്യ പി. കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ : ഹരി, കല. മരുമക്കൾ : ദേവി, രാജൻ.

ഭാസ്കരൻ നായർ

നരുവാമൂട് : മാടമ്പാറ ഒലിപ്പുനട ആയില്യത്തിൽ ഭാസ്കരൻ നായർ (80) നിര്യാതനായി. ഭാര്യ : കെ. സുലോചന. മക്കൾ : പരേതനായ സനൽകുമാർ ബി, സതീഷ് കുമാർ ബി, സുരേഷ് കുമാർ ബി, സിന്ധു ബി.എസ്. മരുമക്കൾ : ശ്രീകല, ശ്രീലത, സിനിത, രാധാകൃഷ്ണൻ. സഞ്ചയനം : 15 നു രാവിലെ 8 ന്.