police

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ട്രെയിനി എസ്.ഐമാർ‌ക്ക് പ്രത്യേക പരിശീലനം നൽകുന്നു. കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ ഹെൽമ‌റ്റ് ധരിക്കാതെ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന വൃദ്ധനെ പ്രൊബേഷൻ എസ്.ഐ മർദ്ദിച്ചത് വിവാദമായതോടെയാണിത്. അക്രമകാരികളെ അമിത ബലപ്രയോഗമില്ലാതെ നേരിടാനാണ് പ്രത്യേക പരിശീലനം. മൂന്ന് ബാച്ചുകളിലായി 250ഓളം ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നാണ് ഉത്തരവ്. കൊവിഡ് നിരീക്ഷണത്തിലുള്ളവർ വീട്ടിലിരുന്ന് പങ്കെടുക്കണം.