
തിരുവനന്തപുരം: വേളിയിലും തോന്നയ്ക്കലിലും പ്രവർത്തിക്കുന്ന ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ഫാക്ടറി മാനേജ്മെന്റ് ഏകപക്ഷീയമായി അടച്ചുപൂട്ടിയത് ധിക്കാരപരമായ നടപടിയാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൊഴിലാളികൾക്ക് ബോണസ്സും ശമ്പള കുടിശികയും നൽകി കമ്പിനികൾ അടിയന്തരമായി തുറക്കണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന പ്രവർത്തക യോഗം ചെമ്പഴന്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി.എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിരുദ്ധ് കാർത്തികേയൻ, നെടുമങ്ങാട് രാജേഷ്,പമ്പയിൽ സന്ദീപ്, സോമശേഖരൻ നായർ,ആ ലുവിള അജിത്ത്, പരുത്തിപ്പള്ളി സുരേന്ദ്രൻ, മലയൻകീഴ് രാജേഷ്, ജില്ലാ ഭാരവാഹികളായ,ഡി.വിപിൻ രാജ്, എസ്.രാധാകൃഷ്ണൻ,വേണുകാരണവർ,ഗീത,കല്ലംപ്പള്ളി സുജാത, ജി.ശിവകുമാർ, ഇടവക്കോട് രാജേഷ്, ആലച്ചക്കോണം ഷാജി, വിവിധ മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.