വെള്ളറട: മലയോരത്ത് വിദ്യാർത്ഥികളിലും യുവാക്കളിലും കഞ്ചാവ് എത്തിക്കാൻ പ്രത്യേകസംഘം. വലിയ അളവിലാണ് ഇരുചക്രവാഹനങ്ങളിൽ കഞ്ചാവ് പൊതികളിലാക്കി എത്തിക്കുന്നത്. വൻ തുകയും ബൈക്കും മൊബൈൽ ഫോണും നൽകിയാണ് വിൽപ്പന സംഘങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്നത്. ഓരോദിവസവും ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് അതിർത്തി കടന്ന് ഗ്രാമങ്ങളിൽ എത്തുന്നത്. വിദ്യാർത്ഥികളിൽ വ്യാപകമായ തോതിലാണ് കഞ്ചാവിന്റെ ഉപയോഗം. അതിർത്തിറോഡുകളിൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തിയാൽ ആന്ധ്രയിൽ നിന്നും തമിഴ്നാടുവഴി കേരളത്തിലേക്ക് എത്തുന്ന ലഹരിവസ്തുക്കൾ തടയാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്.