
തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി കോഴ്സിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 16ന് വൈകിട്ട് 3.30നകം കോളേജുകളിൽ പ്രവേശനം നേടണം. മൂന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്പ്അപ് അലോട്ട്മെന്റ് നടത്തും. ഹെൽപ്പ് ലൈൻ- 0471- 2525300