
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ നിയമനം താൻ അറിയുന്നത് ഇതുസംബന്ധിച്ച് വിവാദമുണ്ടായശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരമൊരു നിയമനത്തിന് സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായി വരുന്നില്ല. ഞാൻ അറിഞ്ഞുവെന്ന് ഉറപ്പിച്ച് പറയുന്നതല്ല അവരുടെ മൊഴി. എന്നോട് പറയും എന്നാണ് അവർ ധരിച്ചിട്ടുണ്ടാവുക. ഇ.ഡിയുടെ കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴി ചൂണ്ടിക്കാണിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.