
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ഓൺലൈൻ പരിശീലനം ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പരിശീലനം. വീട്ടിലിരുന്നോ ഓഫീസിലിരുന്നോ പരിശീലനത്തിൽ പങ്കെടുക്കാം. മൂന്നു ദിവസം മുതൽ അഞ്ചു ദിവസം വരെ നീളുന്നതാണ് പരിശീലനം. ദൈർഘ്യം ദിവസവും രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓഫീസ് ജോലിയിൽ നിന്ന് പൂർണമായി മാറിനിൽകാതെ തന്നെ പരിശീലനത്തിൽ പങ്കെടുക്കാനാകും.