prasanth

തിരുവനന്തപുരം: പൊന്നുമംഗംലം സ്വദേശിയുടെ കടയിലേക്ക് നാടൻബോബ് എറിഞ്ഞ കേസിലെ പ്രതി അറസ്റ്റിലായി. രണ്ടാം പ്രതിയായ കല്ലിയൂർ വല്ലംകോട്, കല്ലുവിള വീട്ടിൽ പ്രശാന്താണ്(32) നേമം പൊലീസിന്റെ പിടിയിലായത്. പൊന്നുമംഗംലം, താന്നിവിള നവാസ് മൻസിലിൽ നൈസ്‌മോൻ ഊക്കോട് നടത്തിവന്നിരുന്ന കോഴിക്കടയുടെ നേർക്കാണ് പ്രതികൾ നാടൻ ബോംബെറിഞ്ഞത്. ഒന്നാം പ്രതി കുത്തുപോണി അർഷാദിന്റെ കൂട്ടുകാരനെ പൊലീസിനെകൊണ്ട് പിടിപ്പിച്ചത് നൈസ്‌മോൻ ആണെന്ന തെറ്റിദ്ധാരണയിലാണ് പ്രതികൾ നൈസ്‌മോന്റെ കോഴിക്കടയുടെ നേർക്ക് ബോംബെറിഞ്ഞത്. അർഷാദ് ഉടൻ പിടിയിലാകുമെന്ന് നേമം പൊലീസ് അറിയിച്ചു. നേമം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ,എസ്.ഐ സുരേഷ് കുമാർ,എ.എസ്.ഐ ഷിബു,പത്മകുമാർ, സി.പി.ഒ മാരായ ഗിരി,ബിമൽ മിത്ര,രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.