തിരുവനന്തപുരം : 90-ാം വയസിൽ കൊവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ജാനകിയമ്മയ്ക്ക് മയ്യനാട് എസ്.എസ്. സമിതിയിൽ ആശ്രയം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തു ദിവസം മുൻപ് ജില്ലാ ആശുപത്രി മെഡിക്കൽ സംഘത്തിന്റെ തീവ്ര പരിശ്രമത്തിന്റെ ഫലമായി കൊവിഡ് ഭേദം ആയെങ്കിലും ചവറ പുത്തൻതുറ നിവാസിയായ ജാനകിയമ്മയെ ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്തിയില്ല. ജില്ലാ ആശുപത്രിയിൽ ജാനകിയമ്മയെ താമസിപ്പിക്കുകയും പരിചരിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർക്ക് സ്ഥിരമായി ആശ്രയം ഒരുക്കുന്നതിനുള്ള അഭ്യർത്ഥന മാനിച്ചാണ് മയ്യനാട് എസ്.എസ് സമിതി പ്രവർത്തകർ മുന്നോട്ട് വന്നത്.