
തിരുവനന്തപുരം : കെയർ ഹോം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ സഹകരണ സംഘം നാലാഞ്ചിറ വാർഡിൽ കൊല്ലവിളയിൽ പ്രളയത്തിൽ വീട് തകർന്നുപോയ ബാഹുലേയൻ -ജഗദമ്മ ദമ്പതികൾക്ക് 670 സ്ക്വകയർ ഫീറ്റ് വിസ്തീർണമുള്ള വീട് നിർമ്മിച്ചുനൽകി. 11.78 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട് രണ്ടുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. താക്കോൽദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ. എൻ. മുരളി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സംഘം സെക്രട്ടറി ബിന്ദു പൗലോസ്, വാർഡ് കൗൺസിലർമാരായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ വാർഡ്), എൻ. അനിൽകുമാർ (മണ്ണന്തല വാർഡ്), എം.ആർ. ചിത്രസേനൻ, ഭരണസമിതി അംഗം ശ്രീകാര്യം ഷാജി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് വി. പാപ്പച്ചൻ സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് പി.എൻ. മധു നന്ദിയും പറഞ്ഞു.