തിരുവനന്തപുരം: പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കിടപ്പരോഗികളുടെ കൊവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന സാന്ത്വനസ്പർശം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സകേഷ് രാജ്, പാലിയേറ്റീവ് ജില്ലാ കോഓർഡിനേറ്റർ റോയ് തുടങ്ങിയവർ പങ്കെടുത്തു. വയലിനിസ്റ്റ് ബിജു പകൽകുറിയുടെ വയലിൻഫ്യുഷനും പിന്നണി ഗായകൻ സൂരജ് സന്തോഷിന്റെ ഗാനാലാപനവും സംഘടിപ്പിച്ചിരുന്നു. ബാലവകാശ കമ്മിഷൻ ടെക്നിക്യൽ അഡ്വൈസർ ആൽഫ്രഡ് ജോർജ് സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പാലിയേറ്റീവ് ജീവനക്കാർക്കും ആദ്യഘട്ട പരിശീലനം ജില്ലാ ടീം നൽകിയിരുന്നു.