
തിരുവനന്തപുരം : ഖരമാലിന്യ സംസ്കരണത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷൻ ഏർപ്പെടുത്തിയ ശുചിത്വ പദവിക്ക് നഗരസഭയും അർഹമായി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ അവാർഡും പ്രശസ്തി പത്രവും മേയർ കെ. ശ്രീകുമാറിന് കൈമാറി. ഹരിത കേരളം വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, കളക്ടർ നവജ്യോത് ഖോസ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.പി. ബിനു, സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ എന്നിവർ പങ്കെടുത്തു.