തിരുവനന്തപുരം: കോർപ്പറേഷനു കീഴിലെ കിണവൂർ, മെഡിക്കൽ കോളേജ്, മുട്ടട, ചെട്ടിവിളാകം, കുറവൻകോണം, നന്ദൻകോട്, കുന്നുകുഴി, പേരൂർക്കടയിലെ ആയൂർകോണം പ്രദേശം, കൊടുങ്ങാനൂർ, ഹാർബർ, കണ്ണമ്മൂല, തൈക്കാട്, കരമന, പി.ടി.പി നഗർ, കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പുതുശേരി മഠം, എയ്തുകൊണ്ടകാണി, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, മാവുവിള, തിരുപുറം ഗ്രാമപഞ്ചായത്തിലെ പുലവാങ്ങൽ, പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ പോത്തൻകോട് ടൗൺ, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമൺതുരുത്ത്, വിളയിൽക്കുളം, പുത്തൻതോപ്പ് നോർത്ത്, പുതുക്കുറിച്ചി നോർത്ത്, അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കൊയ്തൂർകോണം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനങ്കൽ, പറണ്ടോട്, പുറുത്തിപ്പാറ, കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറക്കാട്ടുവിള, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നുമുക്ക്, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായി കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
 സോൺ പിൻവലിച്ചു
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂർ(വലിയവിള, പ്ലാവിള, മീന്താങ്ങി പ്രദേശങ്ങൾ), പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വാവരമ്പലം വാർഡ്(വാവരമ്പലം ജംഗ്ഷൻ, ഇടത്തറ), മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ചിട്ടിയൂർകോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്,ഇരുമ്പ,പാറശാല ഗ്രാമപഞ്ചായത്തിലെ പാവതിയൻവിള, നെടുവൻവിള, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.