shaji

കുന്നത്തൂർ : ശൂരനാട് വടക്ക് പടിഞ്ഞാറ്റുംമുറി പെരുങ്കുളം പനച്ചിവിള വീട്ടിൽ ഷാജഹാനെ (ഷാജി,53) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് പാലവിള വടക്കതിൽ വീട്ടിൽ അഷറഫി(47)നെയാണ് ശൂരനാട് സി.ഐ യുടെ നേതൃത്വത്തിൽ പിടികൂടിയത്.ഈ മാസം എട്ടിന് വൈകിട്ട് ഏഴോടെ ഷാജഹാനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ട്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ മുൻപ് ഷാജഹാൻ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം നിമിത്തമാണ് ആക്രമണം നടന്നത്.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു .