
ചെറുപുഴ(കണ്ണൂർ): തേർത്തല്ലിയിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലക്കോട് ടൗണിലെ സീതാറാം ആയൂർവേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകൻ ചെറുകരകുന്നേൽ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ മാസം 6 നാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. തുടർന്ന് 8 ന് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.
ഇന്നലെ 23 കൊവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 23 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചൽ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാൻ (79), കുറുവിൽപുരം സ്വദേശി അബ്ദുൾ ഹസൻ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂർക്കട സ്വദേശി സൈനുലബ്ദീൻ (60), വലിയവേളി സ്വദേശി പീറ്റർ (63), പൂവച്ചൽ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയൻ (76), അഞ്ചൽ സ്വദേശി ജോർജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശൻ (64), വല്ലാർപാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂർ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റർ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂർ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യിൽ സ്വദേശി അബൂബക്കർ (85) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതോടെ ആകെ മരണം 978 ആയി.