agri

കിളിമാനൂർ: പഠിക്കാനും പോരാടാനും ഒപ്പം നെൽകൃഷിയിലും നൂറുമേനി വിളയിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് എസ്.എഫ്.ഐ കിളിമാനൂർ ഏരിയാ കമ്മറ്റി പ്രവർത്തകർ. എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റിയുടെ സമൃദ്ധി പദ്ധതിയുടെ ഭാ​ഗമായാണ് ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളല്ലൂർ ഏലായിൽ നെൽകൃഷി നടത്തിയത്. ഏതാണ്ട് ഒരേക്കറോളം സ്ഥലത്താണ് നെൽക‍ൃഷി നടത്തിയത്. മികച്ച പരിചരണവും നല്കി. കൊയ്ത്ത് ഉത്സവം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അവിനാശ് ന​ഗരൂർ അദ്ധ്യക്ഷനായി. എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയം​ഗം എ.ആർ. റിയാസ്, സി.പി.എം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി എസ്. സജ്ജനൻ, ഏരിയാ കമ്മിറ്റിയം​ഗങ്ങളായ സം​ഗീത്, വൈഷ്ണവ്, അജ്മൽ, അശ്വിൻ, രഞ്ചിത്ത്, ശ്രീതു, ശ്രുതി, ബാലസംഘം ഏരിയാ പ്രസിഡന്റ് നിമിഷ മോഹനൻ, അയ്യപ്പദാസ് തുടങ്ങിയവർ സംസാരിച്ചു.