
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു. കൂടാതെ ജില്ലയിലെ 47 ശുചിത്വ പഞ്ചായത്തുകളെ പ്രഖ്യാപിക്കുമ്പോൾ അതിൽ 8 എണ്ണവും കിളിമാനൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നഗരൂർ, കിളിമാനൂർ, കരവാരം, പഴയകുന്നുമ്മേൽ, പുളിമാത്ത്, മടവൂർ, പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളാണ് ശുചിത്വപദവിയിൽ ഇടംപിടിച്ചത്. ബ്ലോക്ക് തല ശുചിത്വസർട്ടിഫിക്കറ്റ് ജില്ലാപഞ്ചായത്തംഗം ഡി. സ്മിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് പങ്കെടുത്തു.