road

കിളിമാനൂർ: പ്രളയകാലത്ത് തകർന്ന റോഡുകൾക്ക് ശാപമോക്ഷം. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലായി തകർന്ന നഗരൂർ, പുളിമാത്ത് പഞ്ചായത്തുകളിലെ പൊതുമരാമത്ത് റോഡുകൾ പുനർ നിർമ്മിക്കാനുള്ള ഫണ്ട് അനുവദിക്കുകയും പുനർ നിർമ്മാണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിക്കുകയും ചെയ്തു. പ്രളയ ശേഷം തകർന്ന റോഡിൽ യാത്രാദുരിതം പേറിയിരുന്നവർക്ക് ഇതോടെ ആശ്വാസമായിരിക്കുകയാണ്. സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡുകളിലുടെയുള്ള യാത്ര ദുരിതമായിരുന്നു. റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം പല പ്രൈവറ്റ് ബസുകളും സർവിസ് നിറുത്തിവയ്ക്കുകയും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിളിച്ചാൽ വരാത്ത അവസ്ഥയുമായിരുന്നു.