
കല്ലമ്പലം: സംസ്ഥാന തല ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.കെ സ്വാഗതം പറഞ്ഞു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സർട്ടിഫിക്കറ്റും മൊമ്മന്റോയും എം.എൽ.എ പ്രസിഡന്റിന് കൈമാറി. പ്രസിഡന്റ് കെ. തമ്പിയുടെ അദ്ധ്യക്ഷതയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. മണിലാൽ, മെമ്പർമാരായ ദേവദാസ്, മഞ്ജുഷ, സെക്രട്ടറി ബൽജിത്ത് ജീവൻ, അസിസ്റ്റന്റ് സെക്രട്ടറി നജീമുദ്ദിൻ, നിർവഹണ ഉദ്യോഗസ്ഥൻ ഷിബു എന്നിവർ പങ്കെടുത്തു.