rajesh-jha

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റായി അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് ഝായേയും സെക്രട്ടറിയായി കിഫ്ബി ജനറൽ മാനേജർ സുനിൽകുമാറിനെയും തിരഞ്ഞെടുത്തു.

ടെറുമോ പെൻപോൾ മുൻ സി.എം.ഡി.സി. പത്മകുമാർ, സംസ്ഥാന ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിലെ മുൻ ഇലക്ട്രിക് ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരായും എ.എഫ്.സി ഇന്ത്യ ലിമിറ്റഡിലെ സീനിയർ കൺസൾട്ടന്റ് സി.യു. ബാബു, മെട്രോ കോർപ് ട്രേഡിംഗ് കമ്പിനി സി.ഇ.ഒ ഉണ്ണികൃഷ്ണൻ ഗോപിനാഥ് എന്നിവർ ജോയന്റ് സെക്രട്ടറിമാരായും കിംസ് ഹെൽത്ത് കെയർ മാനേജ്മെന്റിലെ അസി. ജനറൽ മാനേജർ ബി. ശശി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.