
തിരുവനന്തപുരം:സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് 12ന് സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം സംഘടിപ്പിക്കും.ഒരു നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സത്യാഗ്രഹം നടത്തുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു.
കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കും.സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ,വി.എസ്. ശിവകുമാർ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്,കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുക്കും.