
പാലക്കാട്: വാളയാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി പെരിങ്ങോട്ടുകുറുശി പരുത്തിപ്പുള്ള ഹരികുമാറിനെ (40) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം.
കഞ്ചാവിന് ചില്ലറ വിപണിയിൽ ആറുലക്ഷം വിലവരും. അവിനാശിയിൽ നിന്ന് കൊണ്ടുവന്ന് മേഖലയിൽ ചില്ലറ വില്പനക്കാർക്ക് കൊടുക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ.മായ സുജിത്ത്, രജിത്ത്, ഷാദുലി, സ്ക്വാഡംഗങ്ങളായ ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷമീർ എന്നിവരാണ് പരിശോധന നടത്തിയത്.