oct11a

ആറ്റിങ്ങൽ: കാമുകിയുടെ ബന്ധുവിനെയും അമ്മയേയും വീട്ടിൽകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ അൽബുർഹാൻ കോളേജിനു സമീപം രാധാമന്ദിരത്തിൽ കാർത്തികാണ് (18)​ അറസ്റ്റിലായത്. പൂവൻപാറ ശിവഭദ്രാ ദേവീക്ഷേത്രത്തിന് സമീപം പുത്തൻവീട്ടിൽ നിധിൻ( 21)​, ഇയാളുടെ ബന്ധുവായ പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്തിരിയണമെന്ന് നിധിൻ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യം കാരണമാണ് കാർത്തിക്കും രണ്ടുകൂട്ടുകാരും ചേർന്ന് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പൈപ്പ് റെഞ്ച് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് നിധിന് തലയ്ക്ക് പരിക്കേറ്റത്. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂവൻപാറയിൽ നിന്ന് പിടികൂടിയത്.