
ആറ്റിങ്ങൽ: ബൈക്കിൽ കാറിടിച്ച് പരിക്കേറ്റ യുവാവ് മരണമടഞ്ഞു. കല്ലറ കാട്ടുംപുറം എ.എസ്. മൻസിലിൽ പരേതനായ അഹമ്മദ് കുട്ടി- നസീറ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഫി ( 29) യാണ് മരിച്ചത് . ഇന്ന് ഗൾഫിലേയ്ക്ക് മടങ്ങാനിരിക്കുകയായിരുന്നു ഷാഫി. ആറ്റിങ്ങൽ എൽ.എം.എസ്. ജംഗ്ഷനിൽ 7 ന് വൈകിട്ട് 3.30 നായിരുന്നു അപകടം. മുഹമ്മദ് ഷാഫിയും ഭാര്യ അൻസയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. തെറിച്ചു വീണ ഷാഫിക്ക് ടാങ്കർ ലോറിയ്ക്ക് അടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. അൻസയ്ക്ക് ചെറിയ പരിക്കുണ്ട്. ഷാഫിയുടെയും അൻസയുടെയും വിവാഹം ആഗസ്റ്റ് 23 നാണ് നടന്നത്. . ഷമീന സഹോദരിയാണ്.