vld-1

വെള്ളറട: അതിർത്തിയിലെ കഞ്ചാവുകേസുകൾ പിടികൂടാൻ പ്രത്യേകസംഘം രൂപീകരിച്ചതായി

റൂറൽ എസ്.പി ഡി. അശോക് പറഞ്ഞു. ഇന്നലെ 55 കിലോ കഞ്ചാവുമായി വെള്ളറടയിൽ പിടിയിലായ പ്രതികൾ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനപ്പെട്ടവരാണ്. ഇവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തെകുറിച്ചും പൊലീസിന് വിവരം ലഭിച്ചിറ്റുണ്ട്. അതിർത്തികടന്ന് വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ട്. ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. അതിർത്തിയിൽ വ്യാപകമായ പരിശോധന നടത്താനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിർത്തി കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.