തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ആയിരത്തിലധികം പേരുടെ ജീവൻ നഷ്ടമായി. ഇന്നലെ 25 മരണം റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 1003 ആയി.
ഇന്നലെ 9347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8216 പേർ സമ്പർക്കരോഗികളാണ്. 821 പേരുടെ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
8924 പേർ രോഗമുക്തരായി. ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്.
വിവിധ ജില്ലകളിലായി 2,84,924 പേരാണ് നിരീക്ഷണത്തിലുള്ളത്.
ആകെ രോഗികൾ 2,89,202
ചികിത്സയിലുള്ളവർ 96,316
രോഗമുക്തർ 1,91,798