mullappalli

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ ഒാരോ ദിവസവും സ്‌പെയ്സ് പാർക്കിലെ മുൻ ഉദ്യോഗസ്ഥ സ്വപ്‌നയുടെ പങ്ക് വെളിപ്പെട്ടുവരുന്ന സാഹചര്യത്തിൽ അവരെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഒഴിഞ്ഞുമാറാതെ ഇനിയെങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യു.എ.ഇ കോൺസൽ ജനറൽ നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് സ്വപ്‌നയും ശിവശങ്കറുമാണോയെന്ന് വ്യക്തമാക്കണം.

കോൺസുലേറ്റുമായുള്ള കാര്യങ്ങൾ നോക്കാൻ ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നു സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.