photo

നെടുമങ്ങാട് : സംസ്ഥാന സർക്കാരിന്റെ ശുചിത്വപദവി പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ആനാട്, അരുവിക്കര ഗ്രാമപഞ്ചായത്തുകളും ഏറ്റുവാങ്ങി. ശുചിത്വം, മാലിന്യ സംസ്കരണം എന്നീ രംഗങ്ങളിൽ മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളെയാണ് ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ. നിസാമുദീനിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു അവാർഡ് ഏറ്റുവാങ്ങി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് കണ്ണൻ സ്വാഗതം പറഞ്ഞു. ചെയർപേഴ്‌സൺ ഒ.എസ്. പ്രീത, മെമ്പർമാരായ ആർ.ജെ. മഞ്ജു, എസ്. സുരേഷ്‌കുമാർ, എസ്. സജുകുമാർ, കെ.ആർ. ശ്രീജ, അനസ്യൂൾ റഹ്‌മാൻ, എൽ. ഗീതാഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. ബി.ഡി.ഒ സുരേഷ്‌കുമാർ കെ.എസ്. നന്ദി പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത്തല ശുചിത്വ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ സ്വാഗതം പറഞ്ഞു. മെമ്പർ സിന്ധു സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. ശുചിത്വ ഫലകവും സർട്ടിഫിക്കറ്റും ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന് കൈമാറി. പണയം നിസാർ, ശ്രീജിത്ത്, ഗീത, അഷ്റഫ്. എം, വി.ഇ.ഒ ഷീബ തുടങ്ങിയവർ പങ്കെടുത്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം പ്രസിഡന്റ് ഐ. മിനിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാറിൽ നിന്ന് ഫലകവും മൊമന്റോയും ഐ. മിനി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബി. ഷാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ നായർ, ശുചിത്വമിഷൻ പ്രതിനിധി അമ്പിളി, മെമ്പർമാരായ ശ്രീദേവി, രജിത ജയരാജ്, എ.എസ്. നജീം തുടങ്ങിയവർ പങ്കെടുത്തു.