
തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രമേഖലയിലെ പരിഷ്‌കാരങ്ങൾ, രാജ്യത്തെ ബഹിരാകാശ സംബന്ധിയായ പ്രവർത്തനങ്ങളെ 'വിതരണ അധിഷ്ഠിത മാതൃകയിൽ' നിന്ന് 'ആവശ്യകത അധിഷ്ഠിത മാതൃകയിലേക്ക്' പരിവർത്തനം ചെയ്യുമെന്ന് കേന്ദ്ര ബഹിരാകാശ ആണവോർജ്ജ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബോളിവുഡ് നടൻ അമിതാഭ്ബച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്ന പേരിൽ, ഒരു സംവിധാനം സൃഷ്ടിക്കപ്പെടുന്നതോടെ ഇസ്രോയുടെ സൗകര്യങ്ങളും സാങ്കേതിക ആസ്തികളും സ്വകാര്യമേഖലയ്ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാനാകും.
ഇത്തരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വെബ് ലിങ്ക് തയ്യാറായിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.