chennithala

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജസ്യുട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. 84 വയസുള്ള ഒരു വൈദികനെ സാമാന്യനീതി പോലും പുലർത്താതെ അറസ്റ്റ് ചെയ്യാൻ എന്ത് സാഹചര്യമാണുണ്ടായതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അന്വേഷണത്തോട് സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടും അതൊന്നും കണക്കിലെടുക്കാതെ നടത്തിയ അറസ്റ്റ് മനുഷ്യത്വരഹിതമെന്നും ചെന്നിത്തല പറഞ്ഞു.