
കടുത്തുരുത്തി : ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ വിഭാഗത്തിൽപ്പെട്ട മാരകമയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ലാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് അതിവേഗം മുന്നോട്ടെടുത്ത കാർ മൈൽ കുറ്റി തകർത്ത് ഓടയിൽ താഴുകയായിരുന്നു. അതിരമ്പുഴ വാമനപുരം വീട്ടിൽ താഹിർ ഷാഹുൽ (25), ആർപ്പൂക്കര ഷാനു മൻസിൽ വീട്ടിൽ ബാദുഷാ കെ നസീർ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 18.800 ഗ്രാം എം.ഡി.എം.എയും യും, രണ്ട് ഐഫോണുകളും കണ്ടെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.സാബു, ഹരീഷ് ചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ തോമസ് ചെറിയാൻ, ആനന്ദരാജ്, തൻസീർ, പ്രമോദ്, അശോക് ബി നായർ, സിദ്ധാർത്ഥ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മനീഷാ എന്നിവർ പങ്കെടുത്തു.