sathyan-mla-kaimarunnu

കല്ലമ്പലം:ഒറ്റൂർ വെട്ടിമൺകോണം എം.എസ് ലാൻഡിൽ സുജലകുമാരിക്ക് സ്വാതന്ത്ര്യ സമര സേനാനി തുടർ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി.സുജലകുമാരിയുടെ പിതാവ് മാധവന് 1991 ഏപ്രിൽ 1 മുതൽ സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ 1997 മാർച്ച് 6ന് അദ്ദേഹം മരിച്ചതോടെ അത് ഭാര്യ ശാരദയ്ക്ക് ലഭിച്ചു.ഇവർ 2018 ൽ മരിച്ചു.തുടർന്നാണ്‌ മാതാവിന്റെ തുടർ പെൻഷൻ ആവശ്യപ്പെട്ട് സുജലകുമാരി ബി.സത്യൻ എം.എൽ.എയ്ക്ക് നിവേദനം നൽകിയത്.എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ്‌ പെൻഷൻ നൽകാൻ ഉത്തരവായത്.