
ബാലരാമപുരം:കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി വിഗ്രഹങ്ങൾ പരമ്പരാഗതമായ രീതിയിൽ എഴുന്നള്ളിക്കുക,കൊവിഡ് മറവിൽ ഹൈന്ദവ ആചാര അനുഷ്ഠാ വിശ്വാസങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് മതേതര സർക്കാർ പിൻമാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി നെയ്യാറ്റിൻകര താലൂക്ക് ധർണ നടത്തി. ബാലരാമപുരത്ത് മൂന്ന് കേന്ദ്രങ്ങളിൽ നടന്ന ധർണ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.എൻ.കെ രത്നകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് സമിതിയംഗം ആർ.എസ്.ജഗന്നാഥ,കോട്ടുകാൽ പഞ്ചായത്ത് അദ്ധ്യക്ഷൻ ആർ.കെ.അജിത്ത്,കാഞ്ഞിരംകുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് കുമാർ,ക്ഷേത്രസേവകശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട് എന്നിവർ സംബന്ധിച്ചു.